മ​ണി​പ്പൂ​ർ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് കൊ​ഴി​ഞ്ഞു​പോ​ക്ക്; ര​ണ്ട് മു​ൻ എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ

05:44 PM Nov 08, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പൂ​രി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് നേ​താ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക്. കോ​ൺ​ഗ്ര​സ് മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ രാ​ജ്കു​മാ​ര്‍ ഇ​മോ സിം​ഗ്, യാം​തോം​ഗ് ഹാ​വോ​കി​പ് എ​ന്നി​വ​ർ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. കേ​ന്ദ്ര​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സൊ​നോ​വാ​ൾ, പാ​ര്‍​ട്ടി നേ​താ​വ് സാ​മ്പി​ത് പ​ത്ര എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

മ​ണി​പ്പൂ​രി​ൽ അ​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് നേ​താ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക്. സം​സ്ഥാ​ന​ത്ത് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​രം നി​ല​നി​ര്‍​ത്തു​മെ​ന്ന് ഇ​രു​വ​രേ​യും പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച ശേം ​സാ​മ്പി​ത് പ​ത്ര പ​റ​ഞ്ഞു. 60 അം​ഗ​ങ്ങ​ളു​ള്ള നി​യ​മ​സ​ഭ​യി​ല്‍ നി​ല​വി​ല്‍ ബി​ജെ​പി​യാ​ണ് അ​ധി​കാ​ര​ത്തി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ രാ​ജ്കു​മാ​ര്‍ ഇ​മോ സിം​ഗി​നെ ആ​റ് വ​ര്‍​ഷ​ത്തേ​ക്ക് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സ്‌ പു​റ​ത്താ​ക്കി​യി​രു​ന്നു.