ന്യൂഡൽഹി: സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിൽ കേരളത്തിന് രണ്ടാം ജയം. ആസാമിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളം രണ്ടാം ജയം സ്വന്തമാക്കിയത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കേരളം ആസാമിനെ 20 ഓവറിൽ 121 റണ്‍സിൽ ഒതുക്കി. 18 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം ലക്ഷ്യം മറികടന്നു.
മൂന്ന് വിക്കറ്റ് നേടിയ ബേസിൽ തമ്പിയും രണ്ടു വിക്കറ്റ് നേടിയ ജലജ് സക്സേനയുമാണ് ആസാമിനെ തകർത്തത്. 24 റണ്‍സ് നേടിയ ക്യാപ്റ്റൻ റയാൻ പരാഗ് മാത്രമാണ് ആസാം നിരയിൽ പൊരുതിയത്.
26 റണ്‍സോടെ പുറത്താകാതെ നിന്ന ഓപ്പണർ രോഹൻ എസ്. കുന്നുമൽ കേരളത്തിന്റെ ജയം അനായാസമാക്കി. സച്ചിൻ ബേബി 21 റണ്‍സോടെ പുറത്താകാതെ നിന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ (24), സഞ്ജു സാംസണ് (14) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
സയിദ് മുഷ്താഖ് അലി ട്വന്റി-20: കേരളത്തിന് രണ്ടാം ജയം
03:45 PM Nov 08, 2021 | Deepika.com