റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ കൈ​ക്കൂ​ലി ആ​രോ​പ​ണം

03:24 PM Nov 08, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ കൈ​ക്കൂ​ലി ആ​രോ​പ​ണം. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ ഏ​ക​ദേ​ശം 65 കോ​ടി രൂ​പ ഇ​ട​നി​ല​ക്കാ​ര​ന് കി​ട്ടി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഫ്ര​ഞ്ച് മാ​ധ്യ​മ​മാ​യ മീ​ഡി​യ​പാ​ർ​ട്ട് രം​ഗ​ത്തെ​ത്തി. കൈ​ക്കൂ​ലി​യു​ടെ വി​വ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും സി​ബി​ഐ​യും ഇ​ഡി​യും അ​ന്വേ​ഷി​ച്ചി​ല്ലെ​ന്നും മീ​ഡി​യ​പാ​ർ​ട്ട് വ്യ​ക്ത​മാ​ക്കി.

വ്യാ​ജ ഇ​ൻ​വോ​യി​സാ​ണ് പ​ണം കൈ​മാ​റാ​നാ​യി ദ​സോ ഏ​വി​യേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ഫ്രാ​ൻ​സി​ലെ ദ​സോ ഏ​വി​യേ​ഷ​നി​ൽ​നി​ന്ന് 36 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങി​യ​തി​ൽ കോ​ഴ ല​ഭി​ച്ചു​വെ​ന്ന ആ​രോ​പ​ണം ശ​രി​വ​ക്കു​ന്ന രേ​ഖ​ക​ളാ​ണ് മീ​ഡി​യ​പാ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. 7.8 ബി​ല്ല്യ​ണ്‍ യൂ​റോ​യ്ക്കാ​ണ് ഇ​ന്ത്യ ദ​സോ ഏ​വി​യേ​ഷ​നി​ൽ​നി​ന്ന് വി​മാ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത്.

മൗ​റീ​ഷ്യ​സ് ആ​സ്ഥാ​ന​മാ​യ ഇ​ന്‍റ​ർ​സ്റ്റെ​ല്ലാ​ർ ടെ​ക്നോ​ള​ജീ​സ് എ​ന്ന ക​ന്പ​നി മു​ഖേ​നെ​യാ​ണ് കോ​ഴ​പ്പ​ണം കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ഐ​ടി ക​രാ​റു​ക​ളു​ടേ​യും മ​റ്റ് ബി​ല്ലു​ക​ളു​ടേ​യും മ​റ​വി​ലാ​ണ് സു​ഷി​ൻ ഗു​പ്ത എ​ന്ന ഇ​ട​നി​ല​ക്കാ​ര​ന് പ​ണം കൈ​മാ​റി​യ​ത്. ഇ​വ​യെ​ല്ലാം വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

2018 ഒ​ക്ടോ​ബ​ർ 11ന് ​മൗ​റീ​ഷ്യ​സി​ലെ അ​റ്റോ​ണി ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സ് വ​ഴി ഇ​ട​നി​ല​ക്കാ​ര​ന് കോ​ഴ ന​ൽ​കി​യ​തി​ന്‍റെ എ​ല്ലാ രേ​ഖ​ക​ളും ഇ​ട​നി​ല​ക്കാ​ര​ന് ല​ഭി​ച്ചി​രു​ന്നു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നും ഇ​ത് കൈ​മാ​റി. ഈ ​വി​വ​രം സി​ബി​ഐ​ക്ക് ല​ഭി​ക്കു​ന്പോ​ൾ റ​ഫാ​ൽ ഇ​ട​പാ​ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന പ​രാ​തി സി​ബി​ഐ​ക്ക് മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടും അ​ന്വേ​ഷി​ക്കാ​ൻ സി​ബി​ഐ​യോ ഇ​ഡി​യോ ത​യാ​റാ​യി​ല്ലെ​ന്ന് മീ​ഡി​യ​പാ​ർ​ട്ട് ആ​രോ​പി​ക്കു​ന്നു.