100 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി​യ​ട​ക്കം പി​ടി​യി​ല്‍

02:10 PM Nov 08, 2021 | Deepika.com
അ​ങ്ക​മാ​ലി: ദേ​ശീ​യ​പാ​ത​യി​ൽ ക​റു​കു​റ്റി പ​ഴ​യ ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം എ​റ​ണാ​കു​ളം ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 100 കി​ലോ​യ്ക്കു മു​ക​ളി​ൽ തൂ​ക്കം വ​രു​ന്ന ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ.

പെ​രു​മ്പാ​വൂ​ർ കാ​ഞ്ഞി​ര​ക്കാ​ട് ക​ള​പ്പു​ര​ക്ക​ൽ അ​ന​സ്, ഫൈ​സ​ൽ, പാലക്കാട് സ്വദേശിനിയായ യുവതി ​എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വ് ക​ട​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ര​ണ്ട് വാ​ഹ​ന​വും പി​ടി​കൂ​ടി​യി​ടു​ണ്ട്.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെത്തു​ട​ർന്നു ഡാ​ൻ​സാ​ഫ് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. അ​ന​സ് കു​ടും​ബ​വു​മാ​യും, ഫൈ​സ​ൽ ഇ​വ​രു​ടെ കൂ​ട്ട​ത്തി​ലും അ​ല്ലാ​തെ​യു​മാ​യി സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രാ​ണ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ന്ധ​യി​ൽനി​ന്നാ​ണ് പി​ടി​ക്ക​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്