ജോ​ജു​വി​ന്‍റെ കാ​ർ ആ​ക്ര​മി​ച്ച കേ​സ്; കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ന്ന് കീ​ഴ​ട​ങ്ങും

01:38 PM Nov 08, 2021 | Deepika.com
കൊ​ച്ചി: വൈ​റ്റി​ല​യി​ൽ റോ​ഡ് ഉ​പ​രോ​ധ​ത്തി​നി​ടെ ജോ​ജു ജോ​ർ​ജി​ന്‍റെ കാ​ർ ആ​ക്ര​മി​ച്ച കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ന്ന് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങും. മു​ൻ മേ​യ​ർ ടോ​ണി ച​മ്മി​ണി​യു​ൾ​പ്പെ​ടെ ആ​റു പേ​ർ മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങും.

വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രി​ക്കും നേ​താ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ക. കേ​സി​നെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടു​മെ​ന്ന് എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്‌ ഷി​യാ​സ് അ​റി​യി​ച്ചു.

നേ​താ​ക്ക​ൾ​ക്ക് എ​ല്ലാ നി​യ​മ​പി​ന്തു​ണ​യും പാ​ർ​ട്ടി ന​ൽ​കും. പ്ര​തി​പ​ക്ഷ നേ​താ​വി​നു ക​ത്ത​യ​ച്ച ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ല​ന്നു കി​ട​ന്നു തു​പ്പു​ക​യാ​ണെ​ന്നും മു​ഹ​മ്മ​ദ്‌ ഷി​യാ​സ് പ​റ​ഞ്ഞു.