ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി

12:46 PM Nov 08, 2021 | Deepika.com
കൊല്ലം: കൊട്ടാരക്കര നിലേശ്വരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പൂജപ്പുര വീട്ടിൽ രാജേന്ദ്രൻ (55), ഭാര്യ (50), മക്കളായ ആദിത്യരാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്.

ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. സ്ഥലത്ത് പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.