റോ​ഷ്നി രോ​ഗ​ക്കി​ട​ക്ക​യി​ൽ, സ​ഹാ​യി​ക്കു​മോ?

11:17 AM Nov 08, 2021 | Deepika.com
കോ​ട്ട​യം: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ യു​വ​തി ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു. കോ​ട്ട​യം വി​ജ​യ​പു​രം ഇ​ട​യി​ല്ല​ത്ത് ഇ.​പി. മ​നോ​ജ് കു​മാ​റി​ന്‍റെ ഭാ​ര്യ റോ​ഷ്നി​യാ​ണ് 34-ാം വ​യ​സി​ൽ രോ​ഗ​ക്കി​ട​ക്ക​യി​ലാ​യി സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യാ​യ റോ​ഷ്നി​ക്ക് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ര​ണ​മെ​ന്ന് അ​തി​യാ​യ മോ​ഹ​മു​ണ്ട്.

കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന റോ​ഷ്നി​ക്ക് ശാ​രീ​രി​കാ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രു വൃ​ക്ക പൂ​ർ​ണ​മാ​യും ര​ണ്ടാ​മ​ത്തേ​ത് ഭാ​ഗി​ക​മാ​യും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ ഡ​യാ​ലി​സി​സ് ന​ട​ത്തു​ക​യാ​ണ്.

രോ​ഗം പൂ​ർ​ണ​മാ​യും മാ​റാ​ൻ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചു ക​ഴി​ഞ്ഞു. 23 ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വു​ള്ള ഈ ​ചി​കി​ത്സ​യ്ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നോ കു​ടും​ബ​ത്തി​നോ ത്രാ​ണി​യി​ല്ല. ലോ​ണ്‍ എ​ടു​ത്ത് നി​ർ​മി​ച്ച വീ​ട് ബാ​ങ്ക് ജ​പ്തി ചെ​യ്ത​തി​നാ​ൽ നി​ല​വി​ൽ വാ​ട​ക​വീ​ട്ടി​ലാ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്.

ഭ​ർ​ത്താ​വി​ന്‍റെ വ​രു​മാ​നം കൊ​ണ്ട് വീ​ട്ടു​വാ​ട​ക​യും നി​ത്യ​ചി​ല​വു​ക​ളും ന​ട​ത്താ​ൻ ത​ന്നെ കു​ടും​ബം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഒ​പ്പം ചി​കി​ത്സ​യ്ക്കു​ള്ള പ​ണം കൂ​ടി ക​ണ്ടെ​ത്ത​ണം. ഭാ​രി​ച്ച ചി​കി​ത്സാ ചി​ല​വു​ക​ളും രോ​ഗം​മൂ​ല​മു​ണ്ടാ​യ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളും കു​ടും​ബ​ത്തെ വ​ല്ലാ​തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​റ്റൊ​രു വ​ഴി​യും ഇ​ല്ലാ​തെ വ​ന്ന​തോ​ടെ​യ​ണ് കു​ടും​ബം സു​മ​ന​സു​ക​ൾ​ക്ക് മു​ന്നി​ൽ കൈ​നീ​ട്ടു​ന്ന​ത്.

റോ​ഷ്നി​ക്കു​ള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​ന്പ​ർ: 00370730 00003036
IFSC Code: SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം charity@deepika.com ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക, ഫോ​ൺ: (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്..