നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്നു; ഇ​ന്ധ​ന​വി​ല​യ്ക്ക് ബ്രേ​ക്കി​ട്ട് കേ​ന്ദ്രം

11:33 AM Nov 08, 2021 | Deepika.com
കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്‌​സൈ​സ് നി​കു​തി കു​റ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ധ​ന​വി​ല സ്ഥി​ര​മാ​യി നി​ല്‍​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 104.41 രൂ​പ​യും ഡീ​സ​ലി​ന് 91.65 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 106.36 രൂ​പ​യും ഡീ​സ​ലി​ന് 93.47 രൂ​പ​യും കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 104.66 രൂ​പ​യും ഡീ​സ​ലി​ന് 91.91 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.



ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ​പോ​കു​ക​യാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്രം, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ എ​ക്‌​സൈ​സ് നി​കു​തി കു​റ​ച്ച​തെ​ന്നാ​ണ് വി​മ​ർ​ശ​നം.