കോഴിക്കോട്: കാലിക്കട്ട് സർവകലാശാലയുടെ 11 ബിഎഡ് കേന്ദ്രങ്ങൾക്കുള്ള അംഗീകാരം എൻസിടിഇ പിൻവലിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയാണ് നടപടി.
2014 മുതൽ എൻസിടിഇ പല മാനദണ്ഡങ്ങളിലും മാറ്റം വരുത്തുകയും, കോഴ്സ് കാലാവധി രണ്ട് വർഷമാക്കി ഉയർത്തുകയും ചെയ്തിരുന്നു. ഏഴ് വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളിലടക്കം വേണ്ട മാറ്റങ്ങൾ വരുത്താതിരുന്നതോടെയാണ് അംഗീകാരം നഷ്ടമാകുന്നത്.
കാലിക്കട്ട് സർവകലാശാലയുടെ പതിനൊന്ന് ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി
10:57 AM Nov 08, 2021 | Deepika.com