വി​മ​ർ​ശ​ന​ങ്ങ​ളോ​ട് മൗ​നം പാ​ലി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് മു​ല്ല​പ്പ​ള്ളി

04:04 PM Nov 07, 2021 | Deepika.com
കോ​ഴി​ക്കോ​ട്: വൈ​രാ​ഗ്യ​ബു​ദ്ധി​യോ​ടെ ത​ന്നോ​ട് പെ​രു​മാ​റു​ന്നു​വെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. വൈ​രാ​ഗ്യ ബു​ദ്ധി​യോ​ടെ ആ​രോ​ടും ഇ​ന്നു​വ​രെ പെ​രു​മാ​റി​യി​ട്ടി​ല്ല. വി​മ​ര്‍​ശ​ന​ങ്ങ​ളോ​ട് മൗ​നം പാ​ലി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ര്‍​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ല്‍ ഒ​രു ത​ട​സ​വും സൃ​ഷ്ടി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് ത​നി​ക്ക് നി​ര്‍​ബ​ന്ധ​ബു​ദ്ധി​യു​ണ്ട്. ത​ന്‍റെ മൗ​നം വാ​ചാ​ല​മാ​ണ്. കൂ​ടു​ത​ല്‍ പ​റ​യി​പ്പി​ക്കാൻ ശ്രമിക്കരുത്. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ട് പു​ന​സം​ഘ​ട​ന ന​ട​ത്തു​ന്ന​ത് അ​ധാ​ര്‍​മി​ക​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.