മു​ല്ല​പ്പെ​രി​യാ​ർ മ​രം​മു​റി: മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ

03:22 PM Nov 07, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ല്‍ ബേ​ബി ഡാ​മി​ന് താ​ഴെ​യു​ള്ള മ​ര​ങ്ങ​ള്‍ വെ​ട്ടി​നീ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ വി​വാ​ദ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​ഞ്ഞു​കൊ​ണ്ടു​ള്ള നാ​ട​ക​മാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ മ​റ​ന്നു​ള്ള ന​ട​പ​ടി​യാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്. ബേ​ബി ഡാ​മി​ന് സ​മീ​പ​ത്തെ മ​രം മു​റി വി​ഷ​യ​ത്തി​ല്‍ വ​നം മ​ന്ത്രി പ​റ​യു​ന്ന​ത് വി​ശ്വ​സി​ക്കാ​ന്‍ പ്ര​യാ​സ​മു​ണ്ട്. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.