ഗു​ജ​റാ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ തീ​പി​ടി​ത്തം; വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

11:49 AM Nov 07, 2021 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ കോമ്പൗണ്ടിലുണ്ടായ തീ​പി​ടി​ത്ത​ത്തി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. ബൈ​ക്കു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും കാ​റു​ക​ളും ഉ​ള്‍​പ്പ​ടെ 25ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. നാ​ദി​യാ​ദ് അ​ഗ്നി​ശ​മ​ന സേ​ന​യും അ​ഹ​മ്മ​ദാ​ബാ​ദ്, മെ​ഹ​മ്മ​ദ്‌​വാ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ഒ​ന്‍​ജി​സി സം​ഘ​വും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​ത്തി.

ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ കോ​മ്പൗ​ണ്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​രു വാ​ഹ​ന​ത്തി​ല്‍ നി​ന്നാ​ണ് തീ​പ​ട​ര്‍​ന്ന​ത്. രാ​സ​വ​സ്തു​ക്ക​ള്‍ നി​റ​ച്ച വാ​ഹ​ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് തീ വ്യാപിക്കാൻ കാ​ര​ണം.