ചൈ​ന​ക്കു ന​ല്‍​കി​യ ക്ലീ​ന്‍​ചി​റ്റ് പി​ന്‍​വ​ലി​ക്ക​ണം, മോ​ദി മാ​പ്പു​പ​റ​യ​ണം: കോ​ണ്‍​ഗ്ര​സ്

10:43 AM Nov 07, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ചൈ​ന, ഇ​ന്ത്യ​ന്‍ ഭൂ​പ്ര​ദേ​ശം കൈ​യേ​റി​യി​ല്ലെ​ന്ന് ക്ലീ​ന്‍​ചി​റ്റ് ന​ല്‍​കി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. അ​രു​ണാ​ച​ലി​ല്‍ ചൈ​ന ഗ്രാ​മ​മു​ണ്ടാ​ക്കി​യെ​ന്ന പെ​ന്‍റ​ഗ​ണ്‍ റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് രൂ​ക്ഷ​വി​മ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും രാ​ജ്യ​ത്തോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​വ​ന്‍ ഖേ​ര ആ​വ​ശ്യ​പ്പെ​ട്ടു.

ചൈ​ന​യു​മാ​യു​ള്ള ന​മ്മു​ടെ എ​ല്ലാ അ​തി​ർ​ത്തി​ക​ളും 2020 ഏ​പ്രി​ലി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ്ഥി​തി​ഗ​തി​യി​ലാ​ണോ ഇ​പ്പോ​ൾ നി​ൽ​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഉ​ത്ത​രം ന​ൽ​ക​ണം. ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റം പെ​ന്‍റ​ഗ​ൺ യു​എസ് കോ​ൺ​ഗ്ര​സി​ന്‍റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇവിടെ നി​ർ​മി​ക്ക​പ്പെ​ട്ട വീടുകൾ ചൈനയ്ക്ക് യുദ്ധസമയങ്ങളിൽ ഉപയോഗിക്കാൻ കഴിയുമെന്നാണ് പെന്‍റഗൺ റിപ്പോർട്ടിൽ പറയുന്നത്.

നേ​ര​ത്തേ​യും കൈ​യേ​റ്റം നി​ഷേ​ധി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ 17 മാ​സ​മാ​യി ചൈ​ന​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴ​ത്തേ​ത് ഇ​ന്ത്യ ച​രി​ത്ര​ത്തി​ല ക​റു​ത്ത അ​ധ്യാ​യ​മാ​ണി​ത്. ചൈ​ന ഈ ​ക്ലീ​ൻ​ചി​റ്റ് ലോ​ക​മെ​ങ്ങും ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. അ​വ​രെ ഇ​തു കൂ​ടു​ത​ൽ ധൈ​ര്യ​പ്പെ​ടു​ത്തി. ഇ​തു മ​റ​യാ​ക്കി അ​രു​ണാ​ച​ലി​ലും ല​ഡാ​ക്കി​ലും മാ​ത്ര​മ​ല്ല ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പോ​ലും ചൈ​ന ഇ​ന്ത്യ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.