ത​ക​ർ​ന്നു​വീ​ണ വീ​ടി​നു​ള്ളി​ൽ​പ്പെ​ട്ട അ​ഞ്ച് വ​യ​സു​കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു

10:37 AM Nov 07, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ത​ക​ർ​ന്നു​വീ​ണ വീ​ടി​നു​ള്ളി​ൽ​പ്പെ​ട്ട അ​ഞ്ച് വ​യ​സു​കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ് മൂ​ന്നാം​മൂ​ട് പു​ല​രി​ന​ഗ​ര്‍ മേ​ലേ​മ​ങ്കാ​ര​ത്തു​വി​ള വി​ജ​യ​ഭ​വ​നി​ല്‍ വി​നോ​ദി​ന്‍റെ മ​ക​ന്‍ വൈ​ഷ്ണ​വാ​ണ് ര​ക്ഷ​പെ​ട്ട​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. മ​ൺ​ക​ട്ട​കൊ​ണ്ട് നി​ർ​മി​ച്ച ചു​മ​രും മേ​ൽ​ക്കൂ​ര​യു​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. കാ​ല​പ്പ​ഴ​ക്ക​മേ​റി​യ വീ​ട് മ​ഴ​യി​ൽ കു​തി​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വീ​ട് ത​ക​രു​മ്പോ​ൾ വൈ​ഷ്ണ​വ് അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്ന മു​റി​യി​ലാ​യി​രു​ന്നു.

വൈ​ഷ്ണ​വ് നി​ന്ന മു​റി​യു​ടെ ചു​വ​ര്‍ പെ​ട്ടെ​ന്ന് ഇ​ടി​യു​ക​യും മേ​ല്‍​ക്കൂ​ര താ​ഴേ​ക്കു പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. വൈ​ഷ്ണ​വ് നി​ന്നി​രു​ന്ന മു​റി​യു​ടെ ഒ​രു വ​ശ​ത്തെ ചു​മ​ര്‍ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ച്ച​ത്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​പ്പോ​യ കു​ട്ടി​യെ വി​നോ​ദ് ഓ​ടി​യെ​ത്തി ത​ടി​യും ഓ​ടു​മെ​ല്ലാം മാ​റ്റി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​മ്മ ശ​കു​ന്ത​ള​യു​ടെ വീ​ട്ടി​ലാ​ണ് കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ വി​നോ​ദും ഭാ​ര്യ അ​നി​ത​യും മ​ക്ക​ളാ​യ വി​ന​യ​ന്‍, വി​ഷ്ണു​ജി​ത്ത്, വൈ​ഷ്ണ​വ് എ​ന്നി​വ​രും താ​മ​സി​ക്കു​ന്ന​ത്.