പാലക്കാട്ട് ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
09:06 AM Nov 07, 2021 | Deepika.com
പാലക്കാട്: പാലക്കാട്ട് ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. മുണ്ടൂരിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി വാസിം ആണ് മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലനടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.