തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ രണ്ട് ദിവസം നടത്തിയ സമരത്തെ തുടര്‍ന്ന കെഎസ്ആര്‍ടിസിക്കുണ്ടായത് ഭീമമായ നഷ്ടം. 9.4 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടായത്.
അതേസമയം, സമരത്തില്‍ പങ്കെടുത്ത് ജോലിക്കെത്താതിരുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തീരുമാനത്തിന് വിധേയമായി ഡയസ്നോണ്‍ ബാധകമാകുമെന്ന് എംഡി അറിയിച്ചു. സര്‍ക്കാര്‍ ഡയസ്നോണ്‍ നടപ്പാക്കിയാല്‍ തൊഴിലാളികള്‍ക്ക് രണ്ടു ദിവസത്തെ ശമ്പളം നഷ്ടമാകും.
ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്ക്കരണ ചര്‍ച്ചകള്‍ തുടരുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
കെഎസ്ആർടിസി സമരം; നഷ്ടം 9.4 കോടി രൂപ
08:20 AM Nov 07, 2021 | Deepika.com