മും​ബൈ​യി​ൽ തീ​പി​ടു​ത്തം ; 2 മ​ര​ണം

07:19 AM Nov 07, 2021 | Deepika.com
മും​ബൈ: മും​ബൈ​യി​ലെ കാ​ന്തി​വി​ലി​യി​ൽ 15 നി​ല​ക​ളു​ള്ള താ​മ​സ സ​മു​ച്ച​യ​ത്തി​​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ 2 പേ​ർ മരിച്ചു. കാ​ന്തി​വി​ലി ഈ​സ്റ്റി​ൽ മ​ധു​ര​ദാ​സ് റോ​ഡി​ലെ ഹ​ൻ​സ ഹെ​റി​റ്റേ​ജ് താ​മ​സ സ​മു​ച്ച​യ​ത്തിലെ​​ 14-ാം നി​ല​യി​ലാ​ണ് രാ​ത്രി തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.​

സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ര​ണ്ടു പേ​രെ മും​ബൈ​യി​ലെ ശ​താ​ബ്ദി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഏ​ഴ് ഫ​യ​ർ എ​ഞ്ചി​നു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.