ഡൽഹിയിലെ കാലാവസ്ഥയിൽ മാറ്റമില്ല

06:55 AM Nov 07, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് മോ​ശ​മാ​യ ഡ​ൽ​ഹി​യി​ലെ കാ​ലാ​വ​സ്ഥ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. കാ​റ്റി​ന്‍റെ ശ​ക്തി വ​ർ​ധി​ച്ചെ​ങ്കി​ലും വാ​യു​വി​ന്‍റെ നി​ല​വാ​ര​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല. ഡ​ൽ​ഹി​യി​ലെ ശ​രാ​ശ​രി വാ​യു നി​ല​വാ​ര സൂ​ചി​ക ഇ​പ്പോ​ഴും 400ന് ​മു​ക​ളി​ൽ തു​ട​രു​ക​യാ​ണ്.

ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, കാ​ഴ്ച ത​ട​സം മു​താ​ലാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന വാ​യു​വി​ലെ പൊ​ടി​പ​ട​ല​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ന്ത​രീ​ക്ഷ വാ​യു​വി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ അ​ധി​ക​മാ​യ​ത് കാ​ര​ണം ജ​ന​ങ്ങ​ൾ​ക്ക് ശ്വാ​സ​ത​ട​സ​വും മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​യി. മൂ​ട​ൽ​മ​ഞ്ഞി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​വും ത​ട​സ​പെ​ട്ടു.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ളു​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്ത​രീ​ക്ഷ വാ​യു​വി​ലെ പൊ​ടി​പ​ട​ല​ങ്ങ​ളു​ടെ സാ​ന്ദ്ര​ത ക്ര​മാ​തീ​ത​മാ​യി വ​ർ​ദ്ധി​ച്ചി​രു​ന്നു. ര​ണ്ടു മൈ​ക്രോ​മീ​റ്റ​ർ മു​ത​ൽ പ​ത്ത് മൈ​ക്രോ​മീ​റ്റ​ർ വ​രെ വ​ലു​പ്പ​മു​ള്ള പൊ​ടി​പ​ട​ല​ങ്ങ​ൾ ഒ​രു ഘ​ന​യ​ടി വ്യാ​പ്ത​ത്തി​ൽ 1000 മൈ​ക്രോ​ഗ്രാം അ​ള​വി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

കാ​റ്റി​ന്‍റെ വേ​ഗ​ത വ​ർ​ദ്ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ത് നേ​ർ​പ​കു​തി​യാ​യി കു​റ​ഞ്ഞു​വെ​ങ്കി​ലും വാ​യു​വി​ന്‍റെ ശ​രാ​ശ​രി നി​ല​വാ​രം മെ​ച്ച​പെ​ട്ടി​ല്ല. അ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലെ വാ​യു​വി​ന്‍റെ നി​ല​വാ​ര​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​രു​ന്നു.