വീ​ണ്ടും 36,000 രൂ​പ ക​ട​ന്ന് സ്വ​ര്‍​ണം

02:34 AM Nov 07, 2021 | Deepika.com
കൊ​​​ച്ചി: ദീ​​​പാ​​​വ​​​ലി വി​​​ല്‍​പ​​​ന​​​യി​​​ല്‍ സ്വ​​​ര്‍​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍ ഏ​​​റി​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ന്‍​വ​​​ര്‍​ധ​​​ന. ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു​​ശേ​​​ഷം സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും 36,000 രൂ​​​പ ക​​​ട​​​ന്നു. ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,510 രൂ​​​പ​​​യും പ​​​വ​​​ന് 36,080 രൂ​​​പ​​​യു​​​മാ​​​യി.

അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​പ​​​ണി​​​യി​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1818 ഡോ​​​ള​​​റാ​​​യി ഉ​​​യ​​​ര്‍​ന്നു. ദീ​​​പാ​​​വ​​​ലി വി​​​ല്‍​പ​​​ന​​​യി​​​ല്‍ രാ​​​ജ്യ​​​ത്ത് 7,500 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല്‍​പ​​​ന​​​യാ​​​ണ് ന​​​ട​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് സ്വ​​​ര്‍​ണ​​​വി​​​ല്‍​പ​​​ന​​​യി​​​ല്‍ 40 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്.