ഇം​ഗ്ല​ണ്ടി​നെ തോ​ൽ​പ്പി​ച്ചി​ട്ടും സെ​മി കാ​ണാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക പു​റ​ത്ത്

11:46 PM Nov 06, 2021 | Deepika.com
ഷാ​ർ​ജ: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സൂ​പ്പ​ർ 12 പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ തോ​ൽ​പ്പി​ച്ചി​ട്ടും നി​ർ​ഭാ​ഗ്യം ദ​ക്ഷി​ണാ​ഫ്രി​ക്കയെ പിന്തുടർന്നു. നെ​റ്റ് റ​ണ്‍ റേ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ​നി​ന്നും സെ​മി കാ​ണാ​തെ പു​റ​ത്താ​യി.

ഗ്രൂ​പ്പ് ഒ​ന്നി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കും ഇം​ഗ്ല​ണ്ടി​നും ഓ​സ്ട്രേ​ലി​യ​യ്ക്കും എ​ട്ട് പോ​യി​ന്‍റ് വീ​ത​മാ​യി​രു​ന്നു. ഇ​തോ​ടെ നെ​റ്റ് റ​ണ്‍ റേ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇം​ഗ്ല​ണ്ടും ഓ​സീ​സും സെ​മി​യി​ലേ​ക്ക് ക​ട​ന്നു.

ഇ​ന്ന് ന​ട​ന്ന സൂ​പ്പ​ർ പോ​രാ​ട്ടി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ത്ത് റ​ണ്‍​സി​നാ​ണ് ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 190 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ഇം​ഗ്ല​ണ്ടി​ന് നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 179 റ​ണ്‍​സെ നേ​ടാ​നാ​യു​ള്ളു.

ഇം​ഗ്ല​ണ്ടി​നാ​യി മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​റു​മാ​രാ​യ ജെ​യ്സ​ണ്‍ റോ​യി​യും (20), ജോ​സ് ബ​ട്ട്ല​റും (26) ഒ​രു​ക്കി​യ​ത്. അ​ഞ്ചാം ഓ​വ​റി​ൽ ജെ​യ്സ​ണ്‍ റോ​യി പ​രി​ക്കേ​റ്റ് പു​റ​ത്താ​കു​കാ​യി​രു​ന്നു. പി​ന്നാ​ലെ എ​ത്തി​യ മോ​യി​ൻ അ​ലി​യും (37) ഇം​ഗ്ല​ണ്ട് സ്കോ​ർ മു​ന്നോ​ട്ട് ച​ലി​പ്പി​ച്ചു.

ഇം​ഗ്ല​ണ്ടി​നാ​യി ഡേ​വി​ഡ് മ​ല​ൻ 33 റ​ണ്‍​സും ലി​വിം​ഗ്സ്റ്റ​ണ്‍ 28 റ​ണ്‍​സും മോ​ർ​ഗ​ൻ 17 റ​ണ്‍​സും കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ ഇ​വ​ർ​ക്ക് ഇം​ഗ്ല​ണ്ടി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നി​യി​ല്ല.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി റ​ബാ​ഡ ഹാ​ട്രി​ക് വി​ക്ക​റ്റ് നേ​ടി. പ്രി​ട്ടോ​റി​യ​സും ഷം​സി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും നേ​ടി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 189 റ​ണ്‍​സ് നേ​ടി​യ​ത്.

60 പ​ന്തി​ൽ ആ​റ് സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 94 റ​ണ്‍​സെ​ടു​ത്ത വാ​ൻ ഡെ​ർ ഡ്യൂ​സ​ന്‍റെ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ എ​യ്ഡ​ൻ മാ​ർ​ക്ര​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 25 പ​ന്തി​ൽ 52 റ​ണ്‍​സു​മാ​യി മാ​ർ​ക്രം പു​റ​ത്താ​കാ​തെ നി​ന്നു.

തു​ട​ക്ക​ത്തി​ൽ ത​ന്നെ ഹെ​ൻ​ഡ്രി​ക്സി​ന്‍റെ (2 റ​ണ്‍​സ്) വി​ക്ക​റ്റ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ന​ഷ്ട​മാ​യി. ഡി ​കോ​ക് 34 റ​ണ്‍​സു​മെ​ടു​ത്തു. ഇം​ഗ്ല​ണ്ടി​നാ​യി ആ​ദി​ൽ റ​ഷീ​ദും മോ​യി​ൻ അ​ലി​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.