മു​ല്ല​പ്പെ​രി​യാ​റി​ൽ മ​ര​ങ്ങ​ള്‍ വെ​ട്ടാ​ൻ അ​നു​മ​തി ന​ൽ​കി കേ​ര​ളം; ന​ന്ദി പ​റ​ഞ്ഞ് സ്റ്റാ​ലി​ന്‍

08:49 PM Nov 06, 2021 | Deepika.com
ചെ​ന്നൈ: മു​ല്ല​പ്പെ​രി​യാ​റി​ല്‍ ബേ​ബി ഡാ​മി​ന് താ​ഴെ​യു​ള്ള മ​ര​ങ്ങ​ള്‍ വെ​ട്ടി​നീ​ക്കാ​ന്‍ കേ​ര​ളം ത​മി​ഴ്‌​നാ​ടി​ന് അ​നു​മ​തി ന​ല്‍​കി. ബേ​ബി ഡാ​മി​ന് താ​ഴെ​യു​ള്ള 15 മ​ര​ങ്ങ​ൾ വെ​ട്ടാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.‌

ത​മി​ഴ്‌​നാ​ടി​ന്‍റെ ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ന്ദി അ​റി​യി​ച്ച് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍ ക​ത്ത​യ​ച്ചു. കേ​ര​ള​വും ത​മി​ഴ്‌​നാ​ടും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​കാ​ന്‍ ഈ ​തീ​രു​മാ​നം സ​ഹാ​യി​ക്കു​മെ​ന്നും സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു.

ബേ​ബി ഡാ​മും എ​ര്‍​ത്ത് ഡാ​മും ബ​ല​പ്പെ​ടു​ത്താ​നു​ള്ള ത​ട​സം ഇ​തോ​ടെ നീ​ങ്ങി​യെ​ന്നും സ്റ്റാ​ലി​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്തി മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 152 അ​ടി​യാ​ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് മ​ന്ത്രി​മാ​ര്‍ പ​റ​ഞ്ഞി​രു​ന്നു.