സി​നി​മ ഒ​രു ന​ട​നെ കേ​ന്ദ്രീ​ക​രി​ച്ച​ല്ല നി​ല​നി​ൽ​ക്കു​ന്ന​ത്; മോ​ഹ​ൻ​ലാ​ലി​നെ കു​ത്തി ഫി​യോ​ക്

03:23 PM Nov 06, 2021 | Deepika.com
കൊ​ച്ചി: പ്രി​യ​ദ​ര്‍​ശ​ന്‍- മോ​ഹ​ന്‍​ലാ​ല്‍ കൂ​ട്ടു​കെ​ട്ടി​ല്‍ ഒ​രു​ങ്ങു​ന്ന മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന സി​നി​മ ഒ​ടി​ടി റി​ലീ​സ് ത​ന്നെ​യെ​ന്ന തീരുമാനത്തിൽ പ്ര​തി​ക​ര​ണ​വു​മാ​യി ഫി​യോ​ക് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ. അ​ഞ്ച​ല്ല 50 സി​നി​മ​ക​ൾ ഒ​ടി​ടി​യി​ലേ​ക്ക് പോ​യാ​ലും സി​നി​മ നി​ല​നി​ൽ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മോ​ഹ​ൻ​ലാ​ലി​നെ​തി​രേ​യും വി​ജ​യ​കു​മാ​ർ പ​രോ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി. സി​നി​മ ഒ​രു ന​ട​നെ കേ​ന്ദ്രീ​ക​രി​ച്ച​ല്ല നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് എ​ല്ലാ​വ​രും ഓ​ർ​ക്ക​ണം. ഉ​പാ​ധി​ക​ളി​ല്ലാ​തെ​യാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​ഭി​ന​യി​ച്ച കു​റു​പ്പ് തീ​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​തെ​ന്നും വി​ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.