കണ്ണൂര്‍: കാഞ്ഞിരോട് നെഹര്‍ കോളജില്‍ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമര്‍ദനം. ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികൾ കൂട്ടമായി മര്‍ദിക്കുകയായിരുന്നു. ചെക്കിക്കുളം സ്വദേശി അന്‍ഷാദിനാണ് മര്‍ദനമേറ്റത്.
മര്‍ദനമേറ്റ കുട്ടി ഏറെ നേരെ അബോധാവസ്ഥയിലായിരുന്നു.സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ കോളജ് സസ്പെന്‍ഡ് ചെയ്തു. ആന്റി റാഗിംഗ് കമ്മിറ്റിയാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
വീണ്ടും റാഗിംഗ്; കണ്ണൂരിൽ കോളജ് വിദ്യാർഥിക്ക് ക്രൂരമർദനം
03:21 PM Nov 06, 2021 | Deepika.com