കൊല്ലം: കരുനാഗപ്പള്ളിയില്‍ വയോധിക തീപ്പൊള്ളലേറ്റു മരിച്ചത് കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ മരുമകള്‍ അറസ്റ്റിലായി. കുലശേഖരപുരം സ്വദേശിനി നളിനാക്ഷി(86)യാണ് കഴിഞ്ഞ ദിവസം മരിച്ചത്.
നളിനാക്ഷി ജീവനൊടുക്കിയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് മുറിവേറ്റതായി കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. നളിനാക്ഷിയും രാധാമണിയും സ്ഥിരമായി വഴക്കിടുമായിരുന്നു. നളിനാക്ഷിയെ തലയ്ക്കടിച്ച് ബോധം കെടുത്തിയതിനു ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ രാധാമണി പോലീസിനോടു പറഞ്ഞു.
കരുനാഗപ്പള്ളിയിലെ വയോധികയുടെ മരണം കൊലപാതകം; മരുമകൾ അറസ്റ്റിൽ
03:03 PM Nov 06, 2021 | Deepika.com