കൊട്ടാരക്കര: തടി കയറ്റിവന്ന ലോറിയിടിച്ചു ബൈക്ക് യാത്രികനായിരുന്ന യുവാവ് മരിച്ചു. തേവലപ്പുറം കിഴക്ക് ബിനു ഭവനിൽ (പൂച്ചെടി വിള) പരേതരായ തങ്കച്ചന്റെയും ഓമനയുടെയും മകൻ ബിനു (33) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തോടെ പുത്തൂർ -കൊട്ടാരക്കര റോഡിൽ ചുങ്കത്തറ കല്ലും മൂടിന് സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ ബിനുവിന്റെ ശരീരത്തിൽ തടി ലോറി കയറിയിറങ്ങി തൽക്ഷണം മരിച്ചു.പുത്തൂരിലെ പെട്രോൾ പമ്പു ജീവനക്കാരനായിരുന്നു. പമ്പടച്ച ശേഷം വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്.
ബിജിയാണ് ഭാര്യ.സിറിൽ മകനും. പുത്തൂർ പോലീസ് കേസെടുത്തു. കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
തടിലോറി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു
02:06 PM Nov 06, 2021 | Deepika.com