ഗതാഗത കുരുക്ക് ഉണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. കേന്ദ്രസർക്കാർ ഇന്ധന നികുതി കുറയ്ക്കുമെന്ന് കരുതിയിരുന്നെങ്കിലും ഏറെ പ്രതീക്ഷിച്ചത് കേരള സർക്കാരിൽ നിന്നാണ്. എന്നാൽ അത് സംഭവിച്ചില്ല.
കേന്ദ്രം കുറച്ചത് കുറവാണെങ്കിൽ പോലും അവർ അത് ചെയ്തു. നികുതി കുറയ്ക്കില്ലെന്ന വാശിയാണ് സംസ്ഥാനത്തിനെന്നും സുധാകരൻ കുറ്റപ്പെടുത്തി.