എന്തിനായിരുന്നു! നോട്ടുനിരോധനത്തിന് 5 വയസ്; കറൻസി വിനിമയം പലമടങ്ങായി കൂടി!

10:38 AM Nov 06, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: നോ​ട്ടു നി​രോ​ധ​ന​ത്തി​ന് അ​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ഴും പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ൾ ഏ​റെ അ​ക​ല​ത്ത​ന്നെ. ക​റ​ൻ​സി വി​നി​മ​യം കു​റ​ച്ചു കാ​ഷ്‌​ലെ​സ് സൊ​സൈ​റ്റി ആ​ക്കു​മെ​ന്നാ​യി​രു​ന്നു നോ​ട്ട് നി​രോ​ധ​ന വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​വ​കാ​ശ വാ​ദം. എ​ന്നാ​ൽ, ഇ​ക്കാ​ല​യള​വി​ൽ രാ​ജ്യ​ത്തു ക​റ​ൻ​സി നോ​ട്ടു​ക​ളു​ടെ വി​നി​മ​യ​ത്തി​ൽ വ​ൻ വ​ർ​ധ​ന ആ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

2016 ന​വം​ബ​ർ എ​ട്ടി​നാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തു നോ​ട്ടു നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, 2021 ഒ​ക്ടോ​ബ​ർ എ​ട്ടു വ​രെ​യു​ള്ള ക​ണ​ക്കു​ക​ള​നു​സ​രി​ച്ചു പൊ​തു​ജ​ന​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ക​റ​ൻ​സി​യു​ടെ മൂ​ല്യം 57.48 ശതമാനം വ​ർ​ധി​ച്ച് 28.30 ല​ക്ഷം കോ​ടി രൂ​പ​യി​ൽ എ​ത്തി നി​ൽ​ക്കു​ന്നു.

2016 ന​വം​ബ​റി​ൽ നോ​ട്ടു​ക​ളു​ടെ മൂ​ല്യം 17.97 ല​ക്ഷം കോ​ടി ആ​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​നു​ള്ളി​ൽ 10.33 ല​ക്ഷം കോ​ടി ഉ​യ​ർ​ന്ന​ത്. 2016 ന​വം​ബ​ർ 25 മു​ത​ലു​ള്ള കാ​ല​യ​ള​വി​ൽ ഈ ​തു​ക​യി​ൽ 211 ശതമാനം വ​ർ​ധ​ന​യുണ്ടാ​യെ​ന്നു റി​സ​ർ​വ് ബാ​ങ്ക് ത​ന്നെ വെ​ളി​പ്പെ​ടു​ത്തി.

സാ​ന്പ​ത്തി​ക​മാ​യി മു​ന്നാക്കം നി​ൽ​ക്കു​ന്ന ട​യ​ർ വ​ണ്‍ ന​ഗ​ര​ങ്ങ​ളി​ൽ 50 ശതമാനം ഇ-​കൊ​മേ​ഴ്സ്യ​ൽ ഇ​ട​പാ​ടു​ക​ളും പ​ണം ഉ​പ​യോ​ഗി​ച്ചു ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ട​യ​ർ ഫോ​ർ ന​ഗ​ര​ങ്ങ​ളി​ൽ 90 ശതമാനം ഇ​ട​പാ​ടു​ക​ളും പ​ണം ഉ​പ​യോ​ഗി​ച്ചു ന​ട​ക്കു​ന്നു. രാ​ജ്യ​ത്ത് 15 കോ​ടി​യോ​ളം വ​രു​ന്ന ആ​ളു​ക​ൾ​ക്ക് ഇ​പ്പോ​ഴും സ്വ​ന്ത​മാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്ല.

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ത​ന്നെ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച്, 2020 ഒ​ക്ടോ​ബ​ർ 23ന് ​ജ​ന​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​ത്തി​ൽ 15,582 കോ​ടി രൂപ​യു​ടെ വ​ർ​ധ​ന​യുണ്ടാ​യി. ദീ​പാ​വ​ലി​ക്കു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ഈ ​വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തു​വ​രെ പ്ര​തി​വ​ർ​ഷ അ​ടി​സ്ഥാ​ന​ത്തി​ൽ 2.21 ല​ക്ഷം കോ​ടി (8.5%) വ​ർ​ധ​ന​യാ​ണ് ഇ​ങ്ങ​നെ ഉ​ണ്ടാ​യ​ത്.

നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം ആ​ളു​ക​ൾ കൂ​ടു​ത​ലാ​യും ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് രീ​തി​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. പേ​ടി​എം, ഗൂ​ഗി​ൾ പേ ​തു​ട​ങ്ങി​യ യു​പി​ഐ ആ​പ്പു​ക​ൾ വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ളും ഇ​ക്കാ​ല​യ​ള​വി​ൽ വ​ർ​ധി​ച്ചി​രു​ന്നു. എന്നിട്ടും കറൻസി വിനിമയത്തിൽ കുതിപ്പാണ് ഉണ്ടായത്.