കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 36,000 രൂപ കടന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,818 ഡോളറായി ഉയര്‍ന്നു. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വെള്ളിയാഴ്ചയും ആഭ്യന്തര വിപണിയിൽ പവന് 120 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു.
ദീപാവലിയോടനുബന്ധിച്ച് രാജ്യത്ത് 7,500 കോടി രൂപയുടെ സ്വര്‍ണ വില്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വില്പനയില് 40 ശമതാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
സ്വർണ വിലയിൽ കുതിപ്പ്
10:35 AM Nov 06, 2021 | Deepika.com