പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

10:28 AM Nov 06, 2021 | Deepika.com
ല​ക്‌​നോ: അ​ടു​ത്ത​വ​ര്‍​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്. താ​ന്‍ എ​ല്ലാ​യി​പ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ട്ടി പ​റ​യു​ന്ന മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​മെ​ന്നും യോ​ഗി വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ല്‍ അം​ഗ​മാ​ണ് യോ​ഗി.

ബി​ജെ​പി​ക്ക് ഒ​രു പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​യു​ണ്ട്. ആ​രൊ​ക്കെ എ​വി​ടെ​നി​ന്ന് മ​ത്സ​രി​ക്ക​ണ​മെ​ന്ന് അ​വ​ര്‍ തീ​രു​മാ​നി​ക്കു​മെ​ന്നും യോ​ഗി പ​റ​ഞ്ഞു. 2017ല്‍ ​ത​ന്‍റെ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​തി​ന് മു​മ്പ് വാ​ഗ്ദാ​നം ചെ​യ്ത കാ​ര്യ​ങ്ങ​ളെ​ല്ലാം ന​ട​പ്പാ​ക്കി​ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ഒ​രു ക​ലാ​പ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തൊ​ക്കെ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ വ​ര്‍​ധി​പ്പി​ച്ചെ​ന്നും യോ​ഗി പ​റ​ഞ്ഞു.