ച​ത്തീ​സ്ഗ​ഡി​ൽ എ​ട്ട് മാ​വോ​യി​സ്റ്റു​ക​ൾ പി​ടി​യി​ൽ

09:09 AM Nov 06, 2021 | Deepika.com
‌‌സു​ക്മ: ഛത്തീ​സ്ഗ​ഡി​ൽ എ​ട്ട് മാ​വോ​യി​സ്റ്റു​ക​ളെ പി‌​ടി​കൂ​ടി. സു​ക്മ ജി​ല്ല​യി​ലെ ചി​ന്ത​ൽ​നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മോ​ർ​പ​ള്ളി ഗ്രാ​മ​ത്തി​ന് സ​മീ​പ​മു​ള്ള വ​ന​ത്തി​ൽ നി​ന്നാ​ണ് ഇ​വ​രെ പി‌‌​ടി​കൂ​ടി​യ​ത്.

സി​ആ​ർ​പി​എ​ഫി​ന്‍റെ എ​ലൈ​റ്റ് യൂ​ണി​റ്റാ​യ കോ​ബ്ര​യും (ക​മാ​ൻ​ഡോ ബ​റ്റാ​ലി​യ​ൻ ഫോ​ർ റെ​സ​ല്യൂ​ട്ട് ആ​ക്ഷ​ൻ) പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​വം​ബ​ർ ര​ണ്ട് മു​ത​ൽ സു​ര​ക്ഷാ​സേ​ന ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഒ​രു ല​ക്ഷം രൂ​പ മു​ത​ൽ എ​ട്ട് ല​ക്ഷം വ​രെ വി​ല​യി​ട്ടി​രു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.