തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ഒഴികെയുള്ള ജില്ലകളിൽ ശനിയാഴ്ചയും ഞായറാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 48 മണിക്കൂറിൽ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
06:56 AM Nov 06, 2021 | Deepika.com