ഹ​രി​ത കേ​സ്: എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ​തി​രേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

02:17 AM Nov 06, 2021 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: എം​​​എ​​​സ്എ​​​ഫ് നേ​​​താ​​​ക്ക​​​ള്‍ ലൈം​​​ഗി​​​കാ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യെ​​​ന്ന ഹ​​​രി​​​ത നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ എം​​​എ​​​സ്എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ. ന​​​വാ​​​സി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് വെ​​​ള്ള​​​യി​​​ല്‍ ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ ഗോ​​​പ​​​കു​​​മാ​​​റാ​​​ണ് ജു​​​ഡീ​​​ഷ​​​ല്‍ ഫ​​​സ്റ്റ്ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി (നാ​​​ല്) മു​​​മ്പാ​​​കെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്.

ആ​​​കെ 18 സാ​​​ക്ഷി​​​ക​​​ളെ​​​യാ​​​ണ് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ലു​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം എം​​​എ​​​സ്എ​​​ഫ് മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ബ്ദു​​​ൾ വ​​​ഹാ​​​ബി​​​നെ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. ന​​​വാ​​​സി​​​നൊ​​​പ്പം ഇ​​​യാ​​​ള്‍​ക്കെ​​​തി​​​രെ​​​യും വ​​​നി​​​താ നേ​​​താ​​​ക്ക​​​ള്‍ പ​​​രാ​​​തി​​​യി​​​ല്‍ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ മ​​​തി​​​യാ​​​യ തെ​​​ളി​​​വു​​​ക​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ പ​​​രാ​​​മ​​​ര്‍​ശി​​​ക്കാ​​​തി​​​രു​​​ന്ന​​​ത്.