ദുബായി: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ സ്കോട്ലൻഡിനെതിരേ ഇന്ത്യയ്ക്ക് 86 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡിനെ 17.4 ഓവറിൽ 85 റണ്‍സിന് ഇന്ത്യൻ ബൗളർമാർ ഓൾ ഔട്ടാക്കി.
സ്കോട്ലൻഡ് നിരയിൽ ജോർജ് മുൻസെ (24), മാക്ലിയോഡ് (16), ലിസ്ക് (21), മാർക് വാട്ട് (14) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി.
ഇന്ത്യയ്ക്ക് 86 റണ്‍സ് വിജയലക്ഷ്യം
09:20 PM Nov 05, 2021 | Deepika.com