ന​മീ​ബി​യ​യെ ത​ക​ർ​ത്ത് ന്യൂ​സി​ല​ൻ​ഡ് മുന്നേറ്റം

08:02 PM Nov 05, 2021 | Deepika.com
ഷാ​ർ​ജ: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സൂ​പ്പ​ർ 12 പോ​രാ​ട്ട​ത്തി​ൽ ന​മീ​ബി​യ​യെ ത​ക​ർ​ത്ത് ന്യൂ​സി​​ല​ൻ​ഡ്. 52 റ​ണ്‍​സി​നാ​യി​രു​ന്നു ന്യൂ​സി​ല​ൻ​ഡ് ജ​യം. ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 164 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ന​മീ​ബി​യ​യ്ക്ക് നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 111 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.

ജ​യ​ത്തോ​ടെ ന്യൂ​സി​​ല​ൻ​ഡ് സെ​മി ഫൈ​ന​ലി​ലേ​ക്ക് ഒ​രു പ​ടി കൂ​ടി അ​ടു​ത്തു. ന​മീ​ബി​യ​യ്ക്കു​വേ​ണ്ടി ഓ​പ്പ​ണ​റു​മാ​രാ​യ സ്റ്റെ​ഫാ​ൻ ബാ​ർ​ഡും (21) മൈ​ക്കി​ൾ വാ​ൻ ലിം​ഗ​നും (25) മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. സാ​നി ഗ്രീ​ൻ 23 റ​ണ്‍​സും ഡേ​വി​ഡ് വീ​സ് 16 റ​ണ്‍​സും നേ​ടി. ന​മീ​ബി​യ നി​ര​യി​ൽ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല.

ന്യൂ​സി​ല​ൻ​ഡി​നാ​യി സൗ​ത്തി​യും ട്രെ​ന്‍റ് ബോ​ൾ​ഡും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് നി​ശ്ചി​ത ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 163 റ​ണ്‍​സ് നേ​ടി​യ​ത്.

ഒ​രു ഘ​ട്ട​ത്തി​ൽ ത​ക​ർ​ച്ച നേ​രി​ട്ട കി​വീ​സി​നെ അ​ഞ്ചാം വി​ക്ക​റ്റി​ൽ ഒ​ത്തു​ചേ​ർ​ന്ന ഗ്ലെ​ൻ ഫി​ലി​പ്സ്-​നീ​ഷാം സ​ഖ്യ​മാ​ണ് മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഇ​രു​വ​രും 76 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ഗ്ലെ​ൻ ഫി​ലി​പ്സ് 39 റ​ൺ​സും നീ​ഷാം 35 റ​ൺ​സു​മെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

ന്യൂ​സി​ല​ൻ​ഡി​നു​വേ​ണ്ടി ഓ​പ്പ​ണ​റു​മാ​രാ​യ മാ​ർ​ട്ടി​ൻ ഗു​പ്റ്റി​ലും (18) ഡാ​രി​ൽ മി​ച്ച​ലും (19) ശ്ര​ദ്ധ​യോ​ടെ​യാ​ണ് ബാ​റ്റ് വീ​ശി​യ​ത്. കെ​യ്ൻ വി​ല്യം​സ​ണ്‍ 28 റ​ണ്‍​സും ഡെ​വോ​ണ്‍ കോ​ണ്‍​വെ 17 റ​ണ്‍​സും നേ​ടി​യി​രു​ന്നു.