കൊച്ചി: മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്റണി പെരുന്പാവൂർ. സിനിമ തീയറ്ററിൽ കൊണ്ടുവരാനുള്ള എല്ലാ സാധ്യതയും തേടി. എന്നാൽ തീയറ്റർ ഉടമകൾക്ക് കൂടുതൽ പരിഗണന നൽകാനാവില്ല. തനിക്ക് 40 കോടി അഡ്വാൻസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മരക്കാർ 21 ദിവസം തീയറ്ററുകളിൽ കളിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കരാറിൽ എല്ലാ തീയറ്ററുകളും ഒപ്പിട്ടില്ലെന്നും ആന്റണി പെരുന്പാവൂർ കൂട്ടിച്ചേർത്തു.
മരക്കാർ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുന്പാവൂർ
06:47 PM Nov 05, 2021 | Deepika.com