കോ​വി​ഡ് മ​ര​ണം: ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാ​ൻ വെ​ബ്സൈ​റ്റ് സ​ജ്ജ​മാ​യി

06:25 PM Nov 05, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​വി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നു​ള്ള വെ​ബ്സൈ​റ്റ് സ​ജ്ജ​മാ​യി​യി​ട്ടു​ണ്ടെ​ന്ന് റ​വ​ന്യുമന്ത്രി കെ. ​രാ​ജ​ൻ.

relief.kerala.gov.inഎ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ അ​പേ​ക്ഷ​ക​ർ ഇ​നി പ​റ​യു​ന്ന രേ​ഖ​ക​ൾ കൂ​ടി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​ടെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് (ICMR ന​ൽ​കി​യ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, Death Declaration Document), അ​പേ​ക്ഷ​ക​ന്‍റെ റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ, അ​ന​ന്തി​രാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ണെ​ങ്കി​ൽ ആ​യ​തി​ന്‍റെ പ​ക​ർ​പ്പ്.

മ​ര​ണ​പ്പെ​ട്ട​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​വാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​പേ​ക്ഷ​ക​ർ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളും വ​സ്തു​ത​യും പ​രി​ശോ​ധി​ച്ച് ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റും. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച് അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കും.

ആ ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് 50,000 രൂ​പ​യും കോ​വി​ഡ് ബാ​ധി​ച്ച മ​ര​ണ​പ്പെ​ടു​ന്ന വ്യ​ക്തി​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് 36 മാ​സ​ക്കാ​ല​ത്തേ​ക്ക് പ്ര​തി​മാ​സം 5000 രൂ​പ​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് കൈ​മാ​റും. സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ ത​ത്സ്ഥി​തി പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ല​ഭ്യ​മാ​ണ്.