ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ന​മീ​ബി​യ​യ്ക്ക് 164 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

05:31 PM Nov 05, 2021 | Deepika.com
ഷാ​ർ​ജ: ട്വ​ന്‍റി 20 ലോ​ക​ക​പ്പ് സൂ​പ്പ​ർ 12 പോ​രാ​ട്ട​ത്തി​ൽ ന്യൂ​സീ​ല​ൻ​ഡി​നെ​തി​രേ ന​മീ​ബി​യ​യ്ക്ക് 164 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സീ​ല​ൻ​ഡ് നി​ശ്ചി​ത ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 163 റ​ണ്‍​സെ​ടു​ത്തു.

ഒ​രു ഘ​ട്ട​ത്തി​ൽ ത​ക​ർ​ച്ച നേ​രി​ട്ട കി​വീ​സി​നെ അ​ഞ്ചാം വി​ക്ക​റ്റി​ൽ ഒ​ത്തു​ചേ​ർ​ന്ന ഗ്ലെ​ൻ ഫി​ലി​പ്സ്-​നീ​ഷാം സ​ഖ്യ​മാ​ണ് മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഇ​രു​വ​രും 76 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ഗ്ലെ​ൻ ഫി​ലി​പ്സ് 39 റൺസും നീ​ഷാം 35 റൺസുമെടുത്ത് പുറത്താകാതെ നിന്നു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ന്യൂ​സീ​ല​ൻ​ഡി​നു​വേ​ണ്ടി ഓ​പ്പ​ണ​റു​മാ​രാ​യ മാ​ർ​ട്ടി​ൻ ഗു​പ്റ്റി​ലും (18) ഡാ​രി​ൽ മി​ച്ച​ലും (19) ശ്ര​ദ്ധ​യോ​ടെ​യാ​ണ് ബാ​റ്റ് വീ​ശി​യ​ത്. കെ​യ്ൻ വി​ല്യം​സ​ണ്‍ 28 റ​ണ്‍​സും ഡെ​വോ​ണ്‍ കോ​ണ്‍​വെ 17 റ​ണ്‍​സും നേ​ടി.