കാണാതായ കുട്ടിയുടെ സഹോദരനാണ് സംഭവത്തെക്കുറിച്ച് വീട്ടില്‍ അറിയിച്ചത്. ഇവര്‍ പറഞ്ഞതനുസരിച്ച് പോലീസും വനംവകുപ്പും സംയുക്തമായി മേഖലയില്‍ തെരച്ചില്‍ നടത്തുകയാണ്. എന്നാല്‍ കുട്ടിയെ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
സംഭവസ്ഥലത്തിന് സമീപത്തുനിന്നായി വസ്ത്രവും രക്തക്കറകളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ അത് കുട്ടിയുടേതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഷിംലയില്‍ സമാനമായ സംഭവം നേരത്തെയും നടന്നിട്ടുണ്ട്. ഓഗസ്റ്റില്‍ കന്‍ലോഗ് മേഖലയില്‍ നിന്നും അഞ്ച് വയസുകാരിയെ പുലി പിടിച്ചിരുന്നു. കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ പുലിയെ പിടികൂടാന്‍ പലസ്ഥലങ്ങളിലും കൂട് സ്ഥാപിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഈ പുലി തന്നെയാണോ ഈ സംഭവത്തിന് പിന്നിലെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്.