ആ​റ് പാ​ക്കി​സ്ഥാ​ൻ താ​ര​ങ്ങ​ൾ​ക്ക് കോ​വി​ഡ്; നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി

01:57 PM Nov 05, 2021 | Deepika.com
ക​റാ​ച്ചി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ക്കി​സ്ഥാ​ൻ വ​നി​താ ടീ​മി​ലെ ആ​റ് താ​ര​ങ്ങ​ൾ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് മ​ത്സ​ര ഏ​ക​ദ​ന പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ക​റാ​ച്ചി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് താ​ര​ങ്ങ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് ടീം ​പൂ​ർ​ണ​മാ​യും ക്വ​റ​ന്ൈ‍​റ​നി​ലേ​ക്ക് മാ​റി.

ടീം ​ക്യാ​മ്പി​ൽ കോ​വി​ഡ് പ​ട​ർ​ന്നെ​ങ്കി​ലും പ​ര​മ്പ​ര മു​ൻ നി​ശ്ച​യ​പ്ര​കാ​രം ത​ന്നെ ന​ട​ത്തു​മെ​ന്ന് പി​സി​ബി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 28-നാ​ണ് പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ക​റാ​ച്ചി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ മൂ​ന്ന് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നീ​ട് 29നും ​ന​വം​ബ​ർ ര​ണ്ടി​നും ഇ​ട​യി​ൽ മൂ​ന്ന് പേ​ർ​ക്ക് കൂ​ടി രോ​ഗം ക​ണ്ടെ​ത്തി.

ന​വം​ബ​ർ എ​ട്ടി​ന് ക​റാ​ച്ചി​യി​ലാ​ണ് ആ​ദ്യ ഏ​ക​ദി​നം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച താ​ര​ങ്ങ​ളു​ടെ പേ​ര് പി​സി​ബി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ന​വം​ബ​ർ ആ​റി​ന​കം പു​തി​യ 15 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പി​സി​ബി വ​ക്താ​വ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ജാ​വേ​റി​യ ഖാ​ൻ ക്യാ​പ്റ്റ​നാ​യ 18 അം​ഗ ടീ​മി​നെ​യാ​യി​രു​ന്നു പി​സി​ബി ആ​ദ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.