പോ​ലീ​സി​നെ​ കണ്ട് ഒളിച്ച സംഘം യുവാവിന്‍റെ ബുള്ളറ്റുമായി മുങ്ങി

03:04 PM Nov 05, 2021 | Deepika.com
ചെ​റാ​യി: രാ​ത്രി അ​സ​മ​യ​ത്തു പോ​ലീ​സി​നെ​ക​ണ്ടു ഭയന്നു തൊ​ട്ട​ടു​ത്ത വീ​ട്ടു​വ​ള​പ്പി​ല്‍ ക​യ​റി ഒ​ളി​ച്ചി​രു​ന്ന ര​ണ്ടം​ഗ ​സം​ഘം പോ​ലീ​സ് പോ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ള്‍ വീ​ടി​ന്‍റെ പോ​ര്‍​ച്ചി​ല്‍ വ​ച്ചി​രു​ന്ന ബു​ള്ള​റ്റ് മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞു. ചെ​റാ​യി വ​ട​ക്കേ വ​ള​വി​ല്‍ താ​മ​സി​ക്കു​ന്ന ഫെ​ബി​ന്‍ എ​ന്ന​യാ​ളു​ടെ മോ​ട്ടോ​ര്‍ സൈ​ക്കി​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. താ​ക്കോ​ല്‍ വാ​ഹ​ന​ത്തി​ല്‍ ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് മോ​ഷ്ടാ​ക്ക​ള്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ​ത്. സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ല്‍ മോ​ഷ്ടാ​ക്ക​ളു​ടെ രൂ​പം പ​തി​ഞ്ഞി​ട്ടു​ണ്ട്.



സം​സ്ഥാ​ന​ പാ​ത​യി​ലൂ​ടെ ന​ട​ന്നു വ​രു​ക​യാ​യി​രു​ന്ന ഇ​രു​വ​രും മു​ന​മ്പം പോ​ലീ​സി​ന്‍റെ പ​ട്രോ​ള്‍ വാ​ഹ​നം ക​ണ്ടാ​ണ് ഓ​ടി​യൊ​ളി​ച്ച​ത്. പോ​ലീ​സ് ഇ​വ​രെ അ​വി​ടെ മുഴുവൻ തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​കാ​തെ തി​രി​ച്ചു​പോ​ന്നു.

എ​ന്നാ​ല്‍, വീ​ട്ടു​വ​ള​പ്പി​ല്‍ ഒ​ളി​ച്ചി​രു​ന്ന ഇ​രു​വ​രും പോ​ലീ​സ് പോ​യി​ക്ക​ഴി​ഞ്ഞു എ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​ണ് മോ​ട്ടോ​ര്‍ സൈ​ക്കി​ളും എ​ടു​ത്തു ക​ട​ന്നു ക​ള​ഞ്ഞ​ത്. ഇ​രു​വ​രും സൈ​ക്കി​ളു​മാ​യി ആ​ലു​വ ഭാ​ഗ​ത്തേ​ക്കു പോ​യ​താ​യാ​ണ് സൂ​ച​ന​.

അ​തേസ​മ​യം, ഇ​രു​വ​രും മ​റ്റേ​തോ മോ​ഷ​ണ പ​ദ്ധ​തി​യു​മാ​യി​ട്ടാ​ണ് എ​ത്തി​യ​തെ​ന്നാണു പോ​ലീ​സി​ന്‍റെ സം​ശ​യം. ഉ​ട​മ മു​ന​മ്പം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.