അ​ത്താ​ണി​യി​ൽ സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ലോ​റി​യി​ടി​ച്ചു; വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

11:35 AM Nov 05, 2021 | Deepika.com
നെ​ടു​മ്പാ​ശേ​രി: ആ​ലു​വ-​അ​ങ്ക​മാ​ലി ദേ​ശീ​യ​പാ​ത​യി​ലെ അ​ത്താ​ണി​യി​ൽ ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ലോ​റി​യി​ടി​ച്ച് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. ക​രു​മാ​ല്ലൂ​ർ ക​ടൂ​പാ​ടം വാ​ഴേ​ലി​പ​റ​മ്പി​ൽ മു​ഹ​മ്മ​ദാ​ലി​യു​ടെ ഭാ​ര്യ ഖ​ദീ​ജാ​ബീ​വി (60) യാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ 8.30 ഓ​ടെ അ​ത്താ​ണി എ​യ​ർ​പോ​ർ​ട്ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ല​ടി​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ. എ​യ​ർ​പോ​ർ​ട്ട് ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലി​ൽ ചു​വ​പ് ലൈ​റ്റ് ക​ണ്ട് സ്കൂ​ട്ട​ർ നി​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ ലോ​റി പി​ന്നി​ൽ​നി​ന്നും വ​ന്ന് ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ​നി​ന്നും റോ​ഡി​ലേ​ക്ക് തെ​റ്റി​ച്ചു വീ​ണ വീ​ട്ട​മ്മ​യു​ടെ ദേ​ഹ​ത്തു​കൂ​ടി ലോ​റി ക​യ​റി​യി​റ​ങ്ങി. സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ വീ​ട്ട​മ്മ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.