മുംബൈ: മുംബൈ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് ഇന്ന് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുന്‍പാകെ ഹാജരാകും. എന്‍സിബിയുടെ ഓഫീസില്‍ 11നും രണ്ടിനും മധ്യേ ആര്യന് എത്തുമെന്നാണ് സൂചന.
14 വ്യവസ്ഥകളോടെയാണ് ആര്യന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതില്‍ ഒന്നാണ് എല്ലാ വെള്ളിയാഴ്ചയും എന്‍സിബിക്ക് മുന്‍പാകെ ഹാജരാകണമെന്നത്.
22 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഒക്ടോബര്‍ 30നാണ് മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും ആര്യന് മോചിതനായത്. ആര്യന്റെ പക്കല്‍ നിന്നും എന്‍സിബിക്ക് മയക്കുമരുന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആര്യന്റെ വാട്സ്ആപ്പ് ചാറ്റില്‍ മയക്കുമരുന്ന് കൈമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിരുന്നുവെന്നാണ് എന്‍സിബിയുടെ വാദം.
ജാമ്യ വ്യവസ്ഥകൾ ഏതെങ്കിലും ലംഘിച്ചാൽ എൻസിബിക്ക് ജാമ്യം റദ്ദാക്കാൻ കോടതിയോട് ആവശ്യപ്പെടാം.
മുംബൈ മയക്കുമരുന്ന് കേസ്; ആര്യൻ ഖാൻ ഇന്ന് എൻസിബിക്ക് മുൻപാകെ ഹാജരാകും
10:53 AM Nov 05, 2021 | Deepika.com