ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേദാര്നാദിലെത്തി. ആദി ശങ്കരാചാര്യരുടെ സമാധിസ്ഥലത്ത് സ്ഥാപിച്ച പ്രതിമ അനാച്ഛാദനം ചെയ്യാനാണ് അദ്ദേഹമെത്തുന്നത്.
പ്രതിമ അനാച്ഛാദനത്തിനു ശേഷം ക്ഷേത്രത്തില്‍ നടക്കുന്ന മഹാരുദ്രാഭിഷേകത്തിലും അദ്ദേഹം പങ്കെടുക്കും. 2013ലെ പ്രളയത്തില്‍ ശങ്കരാചാര്യരുടെ സമാധിസ്ഥലം ഉള്‍പ്പടെ തകര്‍ന്നിരുന്നു. ഇതാണ് ഇപ്പോള്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്.
130 കോടി രൂപ ചിലവിലാണ് കേദാര്‍നാഥിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിക്കുന്നത്. ഇതിനു പുറമെ 400 കോടി രൂപ ചിലവില്‍ നടത്തുന്ന കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രധാനമന്ത്രി ഇന്ന് കേദാർനാഥിൽ; ആദി ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യും
10:26 AM Nov 05, 2021 | Deepika.com