രാ​ജ്യ​ത്ത് 12,885 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി

07:34 AM Nov 05, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 12,885 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 461 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട ആ​കെ മ​ര​ണം 4,59,652 ആ​യി ഉ​യ​ർ​ന്നു.

രാ​ജ്യ​ത്താ​കെ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 4,59,652 ആ​യി. നി​ല​വി​ൽ 1,48,579 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 253 ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന ക​ണ​ക്കാ​ണി​ത്.

പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ തു​ട​ർ​ച്ച​യാ​യ 27 ദി​വ​സ​ങ്ങ​ളാ​യി 20,000 ൽ ​താ​ഴെ​യാ​ണ്. തു​ട​ർ​ച്ച​യാ​യി 130 ദി​വ​സ​മാ​യി 50,000 ൽ ​താ​ഴെ​യാ​ണ് പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.