തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുള്ള കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. കോണ്‍ഗ്രസ് അനുകൂല യൂണിയന് ടിഡി എഫ് (ഐഎൻടിയുസി) ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറും, ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്.
ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് മന്ത്രിതല ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നതിനു ജീവ നക്കാരുടെ സംഘടനകൾ തീരുമാനിച്ചത്. ഒൻപത് വര്‍ഷമായി കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല.
സമരത്തെ തുടർന്ന് ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങും. സമരത്തെ പ്രതിരോധിക്കാൻ സർക്കാർ ഡയസ്നോൺ പ്ര്യാപിച്ചു.
കെഎസ്ആർടിസി പണിമുടക്ക് ആരംഭിച്ചു; ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങും
10:36 AM Nov 05, 2021 | Deepika.com