പ​ള്ളി​ത്ത​ർ​ക്കം: കെ.​ടി തോ​മ​സ് ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ത​ള്ളി ഓ​ര്‍​ത്തോ​ഡോ​ക്‌​സ് സ​ഭ

03:26 AM Nov 05, 2021 | Deepika.com
ഷാ​ർ​ജ: ഓ​ര്‍​ത്ത​ഡോ​ക്‌​സ്-​യാ​ക്കോ​ബാ​യ പ​ള്ളി​ത്ത​ർ​ക്ക​ത്തി​ൽ ജ​സ്റ്റീ​സ് കെ.​ടി തോ​മ​സ് ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഓ​ര്‍​ത്തോ​ഡോ​ക്‌​സ് സ​ഭ. ത​ര്‍​ക്ക​മു​ണ്ടാ​കു​ന്ന പ​ള്ളി​ക​ളി​ല്‍ ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന കെ.​ടി തോ​മ​സ് ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ ഓ​ര്‍​ത്തോ​ഡോ​ക്‌​സ് സ​ഭ ത​ള്ളി.

സ​മ​വാ​യ​മു​ണ്ടാ​ക്കാ​ന്‍ കോ​ട​തി പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്നും സ​മാ​ധാ​നം വേ​ണ​മെ​ന്നാ​ണ് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും മ​ല​ങ്ക​ര സ​ഭ പ​ര​മാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മാ മാ​ത്യു​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ പ​റ​ഞ്ഞു.

സു​പ്രീം കോ​ട​തി വി​ധി ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള നി​യ​മ നി​ർ​മാ​ണ​ത്തി​ന് സാ​ധു​ത​യി​ല്ല. സ​ർ​ക്കാ​ർ നി​യ​മ നി​ർ​മാ​ണ​ത്തി​ന് പോ​കു​മെ​ന്ന് ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. കോ​ട​തി വി​ധി ന​ട​പാ​ക്കാ​ൻ ആ​ർ​ജ്ജ​വ​മു​ള്ള സ​ർ​ക്കാ​രാ​ണ് ഭ​രി​ക്കു​ന്ന​ത്. പ​ള്ളി​ത്ത​ർ​ക്ക​ത്തി​ൽ നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​യെ​ന്ന സ​ഭ​യു​ടെ മു​ൻ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.