ത​മി​ഴ്നാ​ട്ടി​ലെ അ​ഞ്ച് മ​ന്ത്രി​മാ​ർ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ക്കു​ന്നു

03:09 AM Nov 05, 2021 | Deepika.com
ഇ​ടു​ക്കി: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള അ​ഞ്ചം​ഗ മ​ന്ത്രി​മാ​രു​ടെ സം​ഘം വെ​ള്ളി​യാ​ഴ്ച മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ക്കും. അ​ണ​ക്കെ​ട്ടി​ലെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ന്ദ​ര്‍​ശ​നം.

ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി ദു​രൈ​മു​രു​ക​ൻ, ധ​ന​മ​ന്ത്രി പ​ള​നി​വേ​ൽ ത്യാ​ഗ​രാ​ജ​ൻ, സ​ഹ​ക​ര​ണ മ​ന്ത്രി ഐ. ​പെ​രി​യ സ്വാ​മി, വാ​ണി​ജ്യ നി​കു​തി വ​കു​പ്പ് മ​ന്ത്രി പി. ​മൂ​ർ​ത്തി, ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ്‌ വ​കു​പ്പ് മ​ന്ത്രി ആ​ർ. ച​ക്ര​പാ​ണി എ​ന്നി​വ​രാ​ണ് അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. തേ​നി​യി​ൽ​നി​ന്നു​ള്ള മൂ​ന്ന് എം​എ​ൽ​എ​മാ​രും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​കും.

സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മ​ന്ത്രി​മാ​രു​ടെ സം​ഘം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടേ​ക്കും. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​ഞ്ഞ​തോ​ടെ ജ​ല​നി​ര​പ്പി​ൽ നേ​രി​യ കു​റ​വു​ണ്ട്. അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും കു​റ​ഞ്ഞു. സ്പി​ൽ​വേ​യി​ലെ എ​ട്ടു ഷ​ട്ട​റു​ക​ളി​ലൂ​ടെ 3800 ഘ​ന​യ​ടി​യോ​ളം വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്നു​ണ്ട്.