ഹെ​റ്റ്മെ​യ​റു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം വി​ഫ​ലം; ശ്രീ​ല​ങ്ക ജ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക്

01:25 AM Nov 05, 2021 | Deepika.com
അ​ബു​ദാ​ബി: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ സൂ​പ്പ​ർ 12 ഗ്രൂ​പ്പ് ഒ​ന്ന് പോ​രാ​ട്ട​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് റ​ൺ​സ് ജ​യം. ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 190 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സി​ന് 20 ഓ​വ​റി​ൽ 169 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. തോ​ൽ​വി​യോ​ടെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്‍റെ സെ​മി സാ​ധ്യ​ത​ക​ൾ അ​വ​സാ​നി​ച്ചു.

കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ഷിം​റോ​ൺ ഹെ​റ്റ്മെ​യ​ർ അ​വ​സാ​ന​ത്തോ​ളം പൊ​രു​തി​യെ​ങ്കി​ലും കാ​ര്യ​മാ​യ പി​ന്തു​ണ ന​ൽ​കാ​ൻ ആ​രു​മി​ല്ലാ​താ​യി പോ​യി. 54 പ​ന്തി​ൽ 81 റ​ൺ​സു​മാ​യി ഹെ​റ്റ്മെ​യ​ർ പു​റ​ത്താ​കാ​തെ നി​ന്നു.

വി​ൻ​ഡീ​സ് ഹെ​റ്റ്മെ​യ​റി​ന് പു​റ​മേ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ നി​ക്കോ​ളാ​സ് പൂ​ര​ൻ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്. 34 പ​ന്തി​ൽ ഒ​രു സി​ക്സും ആ​റു ഫോ​റും സ​ഹി​തം 46 റ​ൺ​സാ​ണ് പൂ​ര​ന്‍റെ സ​മ്പാ​ദ്യം. ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ബി​നു​ര ഫെ​ർ​ണാ​ണ്ടോ, ചാ​മി​ക ക​രു​ണ​ര​ത്ന, വ​നി​ന്ദു ഹ​സ​രം​ഗ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

നേ​ര​ത്തെ, ടോ​സ് നേ​ടി​യ ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക നി​ശ്ചി​ത 20 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 189 റ​ൺ​സ് നേ​ടി. 41 പ​ന്തി​ൽ 68 റ​ൺ​സ് നേ​ടി​യ ച​രി​ത് അ​സ​ല​ങ്ക​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ ടോ​പ് സ്കോ​റ​ർ.

കു​ശാ​ൽ പെ​രേ​ര​യും പ​തും നി​സ​ങ്ക​യും ചേ​ർ​ന്നു മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ങ്ക​യ്ക്ക് ന​ൽ​കി​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 42 റ​ൺ​സ് ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്തു. 29 പ​ന്തി​ൽ 21 റ​ൺ​സെ​ടു​ത്ത പെ​രേ​ര​യാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. ആ​ന്ദ്രേ റ​സ​ലി​ന് വി​ക്ക​റ്റ് ന​ൽ​കി മ​ട​ങ്ങി.

ര​ണ്ടാം വി​ക്ക​റ്റി​ല്‍ നി​സ​ങ്ക​യും അ​സ​ല​ങ്ക​യും ചേ​ര്‍​ന്ന് കൂ​ട്ടി​ച്ചേ​ര്‍​ത്ത 91 റ​ണ്‍​സാ​ണ് ല​ങ്ക​യെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. 41 പ​ന്തു​ക​ള്‍ നേ​രി​ട്ട നി​സ​ങ്ക അ​ഞ്ചു ഫോ​റ​ട​ക്കം 51 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. ക്യാ​പ്റ്റ​ന്‍ ദ​സു​ന്‍ ഷാ​ന​ക 14 പ​ന്തി​ല്‍ നി​ന്ന് ഒ​രു സി​ക്‌​സും ര​ണ്ടു ഫോ​റു​മ​ട​ക്കം 25 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു.

വി​ൻ​ഡീ​സി​നാ​യി റ​സ​ൽ ര​ണ്ടും ഡ്വെ​യ്ൻ ബ്രാ​വോ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.