ദീ​പാ​വ​ലി മ​ധു​രം പ​ങ്കി​ട്ട് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും

09:48 PM Nov 04, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യാ​തി​ർ​ത്തി​ക​ളി​ൽ ഇ​ന്ത്യ​യു​ടേ​യും പാ​ക്കി​സ്ഥാ​ന്‍റെ​യും സൈ​നി​ക​ർ പ​ര​സ്പ​രം മ​ധു​രം ന​ൽ​കി. നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം തി​ത്വ​ൽ പാ​ല​ത്തി​ൽ വെ​ച്ചാ​ണ് ഇ​രു സൈ​നി​ക​രും ത​മ്മി​ൽ മ​ധു​ര കൈ​മാ​റ്റം ന​ട​ത്തി​യ​തെ​ന്ന് എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.


വാ​ഗാ അ​തി​ർ​ത്തി​യി​ലും ഗു​ജ​റാ​ത്തി​ലെ ഇ​ന്ത്യാ -പാ​ക് അ​തി​ർ​ത്തി​യി​ലും രാ​ജ​സ്ഥാ​നി​ലെ ബ​ർ​മെ​ർ മേ​ഖ​ല​യി​ലും ഇ​രു സൈ​നി​ക​രും മ​ധു​ര കൈ​മാ​റ്റം ന​ട​ത്തി. ഇ​ന്ത്യ - ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലും സൈ​ന്യം മ​ധു​രം കൈ​മാ​റി.


ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മ​യ​ങ്ങ​ളി​ൽ സൈ​നി​ക​ർ ത​മ്മി​ൽ പരസ്പരം മധുരം പങ്കിടാറുണ്ട്.