ന്യൂഡൽഹി: സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ കേരളത്തിന് ദയനീയ തോൽവി. ഗുജറാത്തിനോട് ഒൻപത് വിക്കറ്റിനാണ് കേരളം തോറ്റത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റിന് 123 റണ്‍സ് നേടി. 15.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഗുജറാത്ത് ലക്ഷ്യം മറികടന്നു.
ക്യാപ്റ്റൻ സഞ്ജു സാംസണ് (പുറത്താകാതെ 54) മാത്രമാണ് തിളങ്ങിയത്. സച്ചിൻ ബേബി 19 റണ്‍സ് നേടി. റോഷ് കലേറിയ രണ്ടു വിക്കറ്റ് നേടി. ഓപ്പണർമാരായ പ്രിയങ്ക് പാഞ്ചൽ (66), സൗരവ് ചൗഹാൻ (പുറത്താകാതെ 50) എന്നിവരുടെ അർധ സെഞ്ചുറിയാണ് ഗുജറാത്തിന് ജയം അനായാസമാക്കിയത്.
കേരളത്തിന് തോൽവിയോടെ തുടക്കം
05:32 PM Nov 04, 2021 | Deepika.com